പൗരത്വ ഭേദഗതി നിയമം ഇന്ന് മുതല്‍ നിലവില്‍ വന്നു; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നിയമത്തിന്റെ വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍. ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.

സുപ്രീംകോടതിയിലെ ഹര്‍ജികള്‍ തീര്‍പ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ചട്ടം രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ടതില്ലെന്നും നിയമം പാസാക്കുന്നതിന് മുമ്പ് ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നതുമാണ് കേന്ദ്രത്തിന്റെ നിലപാട്.

സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേയും ഇല്ലാത്ത സാഹചര്യത്തില്‍ മുന്നോട്ട് പോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

Top