പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യണം; ആവശ്യവുമായി മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍. കഴിഞ്ഞ പത്താം തീയതി നിലവില്‍ വന്ന പൗരത്വ നിയമം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയുമാണ്. ഈ സാഹചര്യത്തിലാണ് പൗരത്വ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ നിയമം സ്റ്റേ ചെയ്യണമെന്നും വിധി വരുന്നതുവരെ ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ കണക്കെടുപ്പ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.

Top