പുരസ്‌കാരം നിരസിക്കില്ല, സാഹിത്യപരമായ നേട്ടമായാണ് കാണുന്നത്: ശശി തരൂര്‍

sasi-tharoor

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ആളിപ്പടരുമ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പലരും ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ താന്‍ അവാര്‍ഡ് നിരസിക്കുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ശശി തരൂര്‍ എംപി.

‘ആന്‍ എറാ ഓഫ് ഡാര്‍ക്‌നെസ്’ എന്ന പുസ്തകത്തിലൂടെ ഇംഗ്ലീഷ് ഭാഷയിലെ മികച്ച കൃതിക്കുള്ള പുരസ്‌കാരമാണ് തരൂരിന് ലഭിച്ചത്. കുറച്ച് കാലം മുമ്പ് മുതിര്‍ന്ന എഴുത്തുകാര്‍ പോലും സര്‍ക്കാരിനോടുള്ള വിയോജിപ്പ് കാരണം പുരസ്‌കാരം തിരികെ നല്‍കിയപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് അവരോട് പറഞ്ഞ ആളാണ് ഞാന്‍. അതുകൊണ്ട് എന്റെ കാര്യത്തില്‍ പുരസ്‌കാരം തിരികെ നല്കുമോ എന്ന ചോദ്യം ഉദിക്കുന്നില്ല.

സാഹിത്യ അക്കാദമി പുരസ്‌കാരത്തെ സാഹിത്യപരമായ നേട്ടമായിട്ടാണ് ഞാന്‍ കാണുന്നത്. സര്‍ക്കാരിന് അതില്‍ കാര്യമില്ലെന്നും പുരസ്‌കാരങ്ങളെ ബഹുമാനിക്കുന്ന സാഹിത്യ സമൂഹമാണ് നമ്മുടേതെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പുരസ്‌കാരം നിരസിച്ച് നിരവധി എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Top