പൗരത്വം ലഭിക്കാന്‍ ഇനി മതം തെളിയിക്കുന്ന രേഖ ഹാജരാക്കണം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്‍,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം തെളിയിക്കാനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇനി മതം തെളിയിക്കുന്ന രേഖ ഹാജരാക്കണം.

പുതിയ പൗരത്വ നിയമഭേദഗതി പ്രകാരം പൗരത്വം ലഭിക്കാനാണ് മതം തെളിയിക്കുന്ന രേഖ നിര്‍ബന്ധമായും ഹാജരാക്കേണ്ടി വരുന്നത്.

ഹിന്ദു, സിഖ്, ക്രിസ്ത്യന്‍,ബുദ്ധമതം,ജൈനമതം,പാഴ്‌സി എന്നീ മതവിഭാഗങ്ങളില്‍പെട്ടവരും ഡിസംബര്‍ 31 2014 ന് മുമ്പായി ഇന്ത്യയിലെത്തിയവരുമായ അനധികൃത കുടിയേറ്റക്കാര്‍ക്ക് മാത്രമാണ് പൗരത്വം ലഭിക്കാനായി തങ്ങളുടെ മതം തെളിയിക്കുന്ന രേഖ നല്‍കേണ്ടി വരുക.

Top