പ്രതിഷേധം; ഡല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മൂന്നുമാസത്തേക്ക് ഡല്‍ഹിയില്‍ ദേശീയ സുരക്ഷാനിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍. പൗരത്വനിയമത്തിനെതിരെ തലസ്ഥാനത്ത് തുടര്‍ച്ചയായി പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ക്കാരിന്റെ ഈ പുതിയ നീക്കം.

ദേശീയ സുരക്ഷാ നിയമപ്രകാരം സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഒരാള്‍ ഭീഷണിയാണെന്ന് അധികാരികള്‍ക്ക് ബോധ്യപ്പെട്ടാല്‍ അയാളെ മാസങ്ങളോളം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ നിയമം.

ഈ കാലയളവില്‍ കുറ്റം ചുമത്തേണ്ടതുമില്ല. നാളെ മുതല്‍ ഏപ്രില്‍ 18വരെയാണ് ഡല്‍ഹി പൊലീസിന് പ്രത്യേക നിയമം ഉപയോഗിക്കാന്‍ അധികാരം നല്‍കിയിട്ടുള്ളത്.

Top