ഡല്‍ഹി കലാപം; പാര്‍ലമെന്റിലെ ഇരുസഭകളിലും ബഹളം,ലോക്‌സഭ 2മണി വരെ നിര്‍ത്തിവെച്ചു

parliament

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നടന്ന കലാപത്തെച്ചൊല്ലി മൂന്നാം ദിവസവും പാര്‍ലമെന്റിലെ ഇരുസഭകളിലും ബഹളം.

ഡല്‍ഹി കലാപം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്‌സഭയിലും രാജ്യസഭയിലും ആവശ്യപ്പെട്ടു. മാത്രമല്ല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ലോക്‌സഭ രണ്ടുവരെ നിര്‍ത്തിവെച്ചത്.

അതേസമയം, ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യാന്‍ തയാറെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിഷയം ഈ മാസം 11ന് ലോക്‌സഭയിലും 12ന് രാജ്യസഭയിലും ചര്‍ച്ച ചെയ്യാമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് അറിയിച്ചത്.

Top