പൗരത്വ നിയമ ഭേദഗതി; ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ ഏറ്റുമുട്ടല്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ ഏറ്റുമുട്ടല്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരിലാണ് സംഭവം. സമരക്കാരും പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബിജെപി നടത്തിയ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഇരു വിഭാഗവും പരസ്പരം കല്ലെറിഞ്ഞു. പൊലീസ് ബാരിക്കേഡിന് തൊട്ടരികെ നിന്നായിരുന്നു സംഘര്‍ഷം തുടര്‍ന്ന് സംഘര്‍ഷക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജാഫ്‌റാബാദ് മെട്രോ സ്റ്റേഷനു സമീപം 200-ല്‍ അധികം സ്ത്രീകളാണ് കുത്തിയിരുന്ന് സമരം നടത്തിയത്. തുടര്‍ന്ന് രാവിലെ മെട്രോ സ്‌റ്റേഷന്‍ അടച്ചിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.

Top