പൗരത്വ ഭേദഗതി നിയമം; പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേരുന്നു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചത്. 15 പാര്‍ട്ടികളുടെ പ്രതിനിധികളാണ് നിലവില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസും ബി.എസ്.പിയും എ.എ.പിയും യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ശിവസേനയും എസ്.പിയും, ഡി.എം.കെയും യോഗത്തിന് എത്തിയില്ല.

എന്‍.സി.പി നേതാവ് ശരദ് പവാര്‍, ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ തുടങ്ങിയവരും രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, മന്മോഹന്‍ സിങ് എന്നിവരും യോഗത്തിനെത്തിയിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ട് പോകവെ പ്രതിഷേധം ശക്തമാക്കാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇക്കാര്യത്തില്‍ തുടര്‍ നീക്കം ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചത്.

Top