വിദേശ നാണയ തട്ടിപ്പുക്കേസ്; മലയാളി പ്രവാസി വ്യവസായി സി.സി തമ്പിക്ക് ജാമ്യം

ന്യൂഡല്‍ഹി: വിദേശനാണയ തട്ടിപ്പുക്കേസില്‍ അറസ്റ്റിലായ മലയാളി പ്രവാസി വ്യവസായി സി സി തമ്പിക്ക് ഉപാധികളോടെ ജാമ്യം.

അഞ്ച് ലക്ഷം രൂപയുടെ രണ്ട് ജാമ്യത്തിലാണ് ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചത്. മാത്രമല്ല വിദേശ യാത്ര പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ കാരണമാകുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദിച്ചിരുന്നു. ഏജന്‍സി ആവശ്യപ്പെട്ടപ്പോഴൊക്കെ ഹാജരായെന്നും കേസില്‍പെട്ട മറ്റ് രണ്ട് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ തനിക്കും ജാമ്യം നല്‍കണമെന്നുമായിരുന്നു തമ്പി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

തമ്പിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Top