കള്ളപ്പണമിടപാട് കേസ്; അറസ്റ്റിലായ സി.സി തമ്പിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മലയാളി പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പ് മേധാവിയുമായ സി.സി തമ്പിയെ ഇന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും.ഉച്ചയ്ക്ക് ശേഷമാകും ഹാജരാക്കുക.

വെളളിയാഴ്ച്ച അറസ്റ്റിലായ തമ്പിയെ മൂന്നു ദിവസം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് തീരുന്നതിനാലാണ് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. എന്നാല്‍ തമ്പിയെ വീണ്ടും അഞ്ച് ദിവസം ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആവശ്യപ്പെടും.

കഴിഞ്ഞവര്‍ഷം ജൂണിലും ഡിസംബറിലുമായി രണ്ടു തവണ തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ആയിരം കോടി രൂപയുടെ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ അറസ്റ്റ്.

Top