ബിപിസിഎല്‍ ഓഹരി വാങ്ങാന്‍ താല്‍പര്യ പത്രം ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഓഹരി വാങ്ങാന്‍ താല്‍പര്യ പത്രം ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍.

ആഗോളതലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ താല്‍പര്യ പത്രം ക്ഷണിച്ചിരിക്കുന്നത്. 52.98 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയില്ല. അതേസമയം,10 ബില്യണ്‍ ഡോളര്‍ അറ്റാദായം ഉള്ളവര്‍ക്ക് അപേക്ഷ നല്‍കാം. മേയ് രണ്ടിനകം അപേക്ഷ നല്‍കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Top