ബലാത്സംഗ കേസ്; ബി.ജെ.പി എംഎല്‍എയ്‌ക്കെതിരെ വനിത ഡോക്ടര്‍

ന്യൂഡല്‍ഹി: ബിജെപി എം.എല്‍.എക്കെതിരെ ബലാത്സംഗ പരാതിയുമായി വനിതാ ഡോക്ടര്‍ .അരുണാചല്‍ പ്രദേശിലെ ബിജെപി എംഎല്‍എ ഗോരുക് കോര്‍ഡിനെതിരെയാണ് പരാതി.

ഒക്ടോബര്‍ 12ന് ഔദ്യോഗിക ചര്‍ച്ചയ്‌ക്കെന്ന വ്യാജേന ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസ് അട്ടിമറിക്കാന്‍ പൊലീസും എംഎല്‍എയും പരമാവധി ശ്രമിച്ചുവെന്ന് ഇരയായ ഡോക്ടര്‍ പറഞ്ഞു. എന്നിട്ടും കേസ് ഹൈക്കോടതിയിലെത്തിയതിനെ തുടര്‍ന്ന് പ്രതി ഭീഷണിയുമായി രംഗത്തെത്തിയെന്ന് ഡോക്ടര്‍ ആരോപിക്കുന്നു.

Top