ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ്.ധോണി പുറത്ത്‌

ന്യൂഡല്‍ഹി: ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ്. ധോണിയെ ഒഴിവാക്കി. ബിസിസിഐയുടെ നാല് പട്ടികയിലും ധോണിയില്ല.കഴിഞ്ഞ വര്‍ഷം ധോണിയെ അഞ്ചുകോടി രൂപ ലഭിക്കുന്ന എ ഗ്രേഡ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്.

എന്നാല്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് എ പ്ലസ് കരാറാണുള്ളത്. 27 താരങ്ങളാണ് ബിസിസിഎയുടെ വാര്‍ഷിക കരാര്‍ പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ധോണി ഇന്ത്യയ്ക്കായി അവസാനമായി ഏകദിനം കളിച്ചത്.

Top