കൊറോണ പ്രതിരോധം; ധനസഹായവുമായി ബി.സി.സി.ഐ

bcci

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ സഹായവുമായി എത്തിയിരിക്കുകയാണ് ബി.സി.സി.ഐ.

51 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ ഇന്നലെ വ്യക്തമാക്കി.

ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും ചേര്‍ന്നാണ് പണം കൈമാറാന്‍ തീരുമാനമെടുത്തത്.

Top