സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി രാംലീല മൈതാനം; വിശിഷ്ടാതിഥികള്‍ ജനങ്ങള്‍

ന്യൂഡല്‍ഹി: മൂന്നാം തവണയും അധികാരത്തിലേറുന്ന അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞ ഇന്ന്. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്നലെ കെജ്രരിവാളിനെ മുഖ്യമന്ത്രിയായും. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം തുടങ്ങിയ മന്ത്രിമാരെയും നിയമിച്ചിരുന്നു.

ഡല്‍ഹി രാംലീല മൈതാനമാണ് സത്യപ്രതിജ്ഞയ്ക്കു വേദിയാകുന്നത്. രാവിലെ പത്തിനാണ് കെജ്രിവാളും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെജ്രിവാള്‍ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചിരുന്നു. എന്നാല്‍ മോദി ഇന്ന് സ്വന്തം തെരഞ്ഞെടുപ്പു മണ്ഡലമായ വാരാണസിയില്‍ ആയിരിക്കും. സത്യപ്രതിജ്ഞയോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിക്കുന്നത്.

ഡല്‍ഹിയിലെ യഥാര്‍ത്ഥ പ്രതിനിധികള്‍ സാധാരണ ജനങ്ങളായതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശുചീകരണത്തൊഴിലാളികള്‍ ഓട്ടോറിക്ഷ, ബസ്, മെട്രോ ഡ്രൈവര്‍മാര്‍, സ്‌കൂളിലെ പ്യൂണ്‍മാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള 50 പേരാണ് കെജ്രിവാളിനൊപ്പം വേദി പങ്കിടുന്നത്. അതേസമയം, പതിനായിരക്കണക്കിനാളുകള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനാല്‍
ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.

Top