പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ഗുരുദ്വാര സംഭവം: അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഗുരുദ്വാര ആക്രണം പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയെന്ന്‌ ആഭ്യന്തരമന്ത്രി അമിത് ഷാ.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവരാണ് അതിനാല്‍ പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ആക്രമണത്തിലേക്ക് ഞാനിവരുടെ ശ്രദ്ധ ക്ഷണിക്കുകയാണെന്ന് ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ ഷാ പറഞ്ഞു.

രാഹുലും പ്രിയങ്കയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങളെ ഇളകി വിടുകയാണെന്നും ഇതിലൂടെ രാജ്യത്തെ ന്യൂനപക്ഷവിഭാഗത്തിന് പൗരത്വം നഷ്ടപ്പെടും എന്ന് അവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ആരുടേയും പൗരത്വം റദ്ദാക്കാനുള്ള അധികാരം പൗരത്വ നിയമഭേദഗതിക്ക് ഇല്ല. നിങ്ങള്‍ നങ്കന ഗുരുസാഹിബ് ആക്രമിക്കപ്പെട്ട സംഭവം ശ്രദ്ധിക്കൂ. അവര്‍ എങ്ങനെയാണ് അവിടെ ആക്രമിക്കപ്പെട്ടത്. ഇന്ത്യയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് നമ്മുടെ സിഖ് സഹോദരങ്ങള്‍ അഭയം തേടുക.

അഞ്ച് വര്‍ഷം മുമ്പ് ഒരു കൂട്ടം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കെജ്രിവാള്‍ അധികാരത്തില്‍ എത്തിയതെന്നും ആയതിനാല്‍ മോദി സര്‍ക്കാര്‍ വീണ്ടും ഭരണത്തില്‍ തുടരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Top