ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ന്യൂഡല്‍ഹി: വിമാനയാത്രകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തിലേക്കടക്കമുള്ള യാത്രകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നു മുതല്‍ പത്താം തീയതി വരെ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ഒക്ടോബര്‍ ഇരുപത്തിനാലു വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ പ്രത്യേക ആനുകൂല്യം.

ഷാര്‍ജയില്‍ നിന്ന് 269 ദിര്‍ഹം, ദുബായില്‍ നിന്ന് 279, അബുദാബിയില്‍ നിന്ന് 289, അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് 299 ദിര്‍ഹം എന്നിങ്ങനെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.

Top