പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതി അഭിഭാഷകരുടെ മാര്‍ച്ച്‌

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതി അഭിഭാഷകരുടെ മാര്‍ച്ച്. സുപ്രീംകോടതിയില്‍ നിന്ന് ജന്തര്‍ മന്തറിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. സുപ്രീംകോടതിയിലെ ജൂനിയറും സീനിയറുമായി വിവിധ സംസ്ഥാനങ്ങളിലെ അഭിഭാഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചാണ് ഈ പ്രതിഷേധം. നേരത്തെയും പൗരത്വ നിയമഭേദഗതിക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധം നടന്നിരുന്നു.

Top