ബൈക്കില്ലെന്ന് കാമുകി കളിയാക്കി; എട്ട് ബൈക്കുകള്‍ മോഷ്ടിച്ച കാമുകന്‍ പിടിയില്‍

ന്യൂഡല്‍ഹി: ബൈക്കില്ലെന്ന് പറഞ്ഞ് കാമുകി കളിയാക്കിയപ്പോള്‍ യുവാവ് മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍. ഡല്‍ഹിയിലാണ് സംഭവം നടന്നത്.

മാര്‍ച്ച് ആറിന് ദ്വാരകയില്‍ മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ എത്തിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. സുഹൃത്തായ സഹീദിനൊപ്പം ചേര്‍ന്നാണ് മോഷണം നടത്തിയത്.

ഒരു പ്രദേശത്ത് നിന്നും ബൈക്കുകള്‍ നിരന്തരം മോഷണം പോയപ്പോള്‍ പൊലീസ് മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇവരെ പിടിക്കുകയും ചെയ്തു.

Top