ഡല്‍ഹിയില്‍ അധ്യാപകനുനേരെ യുവാക്കളുടെ ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധ്യാപകനുനേരെ യുവാക്കളുടെ ആക്രമണം.

ആക്രമണത്തില്‍ അധ്യാപകനു ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആറംഗ സംഘം അധ്യാപകനെ മര്‍ദിച്ചത്. ഖാന്‍പൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ഇംഗ്ലിഷ് അധ്യാപകനായ കപ്താന്‍ സിംഗിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Top