കാമുകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി; പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെ…

ന്യുഡല്‍ഹി : ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. ദയറാം എന്ന 39 കാരനെ ഭാര്യ അനിതയും കാമുകന്‍ അര്‍ജുനും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

നാല് വര്‍ഷം മുന്‍പാണ് ദയറാമും ഭാര്യ അനിതയും ഡല്‍ഹിയിലെ രാജേന്ദര്‍ നഗറിലേക്ക് താമസം മാറുന്നത്. എല്ലാ ദിവസവും ജോലിക്കായി ദയറാം രാവിലെ തന്നെ വീടുവിട്ടിറങ്ങും. ഇതോടെ അയല്‍വാസിയായ സ്ത്രീയുമായായിരുന്നു അനിതയുടെ സംസാരം. അവരുടെ കുട്ടിയെയും നോക്കി സംസാരിച്ചാണ് സമയം ചിലവിട്ടിരുന്നത്. നാല് വര്‍ഷം മുന്‍പാണ് അയല്‍വാസിയായ അര്‍ജുനെ കാണുന്നത്. ഇരുവരും വേഗം അടുപ്പത്തിലായി. ദയറാം ജോലിക്ക് പോയാല്‍ അനിത ഇയാളുടെ കൂടെ സയമം ചിലവഴിക്കാന്‍ ആരംഭിച്ചു. പിന്നീട് ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അനിതയുടെ ഭര്‍ത്താവിന് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ സംശയമുണ്ടായിരുന്നു. ബംഗാളി സ്വദേശിയായ അര്‍ജുന് അവിടെ മക്കളും ഭാര്യയും എല്ലാം ഉണ്ടായുരുന്നു. ഇതിനിടെ ഒരിക്കല്‍ ഉച്ച ഭക്ഷണത്തിന് എത്തിയ ദയ കിടപ്പുമുറിയില്‍ അര്‍ജുനെ കണ്ടതോടെ സംഭവം വഷളായി. പിന്നീടാണ് ദയയെ കൊലപ്പെടുത്താന്‍ അര്‍ജുനും അനിതയും ചേര്‍ന്ന് തീരുമാനിച്ചത്.

ഒക്ടോബര്‍ 16ന് അര്‍ജുന്‍ ദയയെ ഒരു പാര്‍ട്ടിക്ക് ക്ഷണിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മുകളില്‍ കൊണ്ട് പോവുകയും മദ്യം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 45 അടി ഉയരത്തില്‍ നിന്നും വീണ ദയ തലയടിച്ച് മരിക്കുകയായിരുന്നു.

ദയയുടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത ശേഷം ബാറ്ററി കളയുകയും അര്‍ജുന്‍ അനിതയുടെ കൈയ്യില്‍ കൊടുക്കുകയും ചെയ്തു. ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും അനിത അത് മറച്ച് വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പിറ്റേന്ന് ഒക്ടോബര്‍ 17ന് മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്.

അതേസമയം,മൃതദേഹത്തിന് സമീപം ഒരു ബാഗ് പോലീസ് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പേപ്പറില്‍ കുറിച്ചിരുന്ന മൂന്ന് ഫോണ്‍ നമ്പറുകളാണ് പോലീസിന് മൃതദേഹം തിരിച്ചറിയാന്‍ സഹായകമായത്. ദയയുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകളായിരുന്നു ഇത്. പോലീസ് ദയയുടെ ഫോണ്‍ വിശദമായി പരിശോധിക്കുകയും അനിതയെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്യുകയും ചെയ്തു.

ഭാര്യയായ അനിതയുടെ മൊഴികളിലെ വൈരുദ്ധ്യം പോലീസ് ശ്രദ്ധിച്ചു. മാത്രമല്ല ദയയെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത് അര്‍ജുനാണെന്നും കണ്ടെത്തി. തുടര്‍ന്ന് അനിതയുമായി അര്‍ജുന് ബന്ധമുണ്ടെന്നും കണ്ടെത്തിയതോടെ പ്രതികളെ പോലീസ് കുടുക്കുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്യുകയും ഇവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

Top