വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ താപനില 48 ഡിഗ്രിയില്‍ കൂടുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി;വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ താപനില 48 ഡിഗ്രിയില്‍ അധികമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം ചുരുവില്‍ താപനില 50ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും വരും ദിവസങ്ങളില്‍ ചൂട് കുടുമെന്നാണ് മുന്നറിയിപ്പ്.

ബാന്ദയില്‍ 49.2 ഡിഗ്രിയും, അലഹബാദില്‍ 48.9 ഡിഗ്രിയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ താപനില ജൂണ്‍ മാസത്തില്‍ രേഖപെടുത്തുന്നത്.

അതേസമയം കഴിഞ്ഞ ദിവസം കനത്ത ചൂടിനെതുടര്‍ന്ന് കേരള എക്പ്രസില്‍ സഞ്ചരിച്ച നാല് പേര്‍ ത്സാന്‍സിയില്‍ വെച്ച് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം ഇന്ന് കോയമ്പത്തൂര് എത്തിക്കും.

Top