സോണിയാ ഗാന്ധിയുടെ പ്രസംഗം കലാപത്തിന് വഴിയൊരുക്കിയെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: സോണിയാഗാന്ധിയുടെ പ്രസംഗമാണ് ഡല്‍ഹി കലാപത്തിന് വഴിയൊരുക്കിയതെന്ന ആരോപണവുമായി എംപി മീനാക്ഷി ലേഖി. ഡിസംബര്‍ 14 ന് രാംലീല മൈതാനിയില്‍ സോണിയ നടത്തിയ പ്രസംഗമാണ് സംഘര്‍ഷത്തിലേക്കും പിന്നീട് കലാപത്തിലേക്കും വഴിതെളിച്ചതെന്ന് അവര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മരണംവരെ സമരം ചെയ്യാന്‍ ഡിസംബര്‍ 14 ന് സോണിയ ആഹ്വാനം ചെയ്തു. തൊട്ടടുത്ത ദിവസമാണ് ജാമിയയില്‍ സംഘര്‍ഷമുണ്ടായത്. ഷഹീന്‍ബാഗിലും സംഘര്‍ഷം ഉണ്ടായതോടെ കലാപത്തിലേക്ക് നീങ്ങി. സിഎഎ പ്രക്ഷോഭമാണ് കലാപത്തിന് പിന്നില്‍ രാഹുല്‍ഗാന്ധി, പ്രിയങ്ക വദ്ര, ഉമര്‍ ഖാലിദ് തുടങ്ങിയവരുടെ പ്രസംഗങ്ങളും കലാപത്തിന് കാരണമായെന്ന് ബിജെപി എംപി ലോകസഭയില്‍ ആരോപിച്ചു.

അരുരാഗ് ഠാക്കൂറും പര്‍വേഷ് വര്‍മയുമാണ് കലാപത്തിന്റെ ഉത്തരവാദികളെന്ന് ചിലര്‍ ആരോപിക്കുന്നു. ജനുവരി 20നും 28നുമാണ് ഇരുവരും പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. എന്നാല്‍, അക്രമ സംഭവങ്ങള്‍ തുടങ്ങിയത് ഫെബ്രുവരി 23നാണെന്ന് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെയുള്ള ആരോപണങ്ങളെ അവര്‍ തള്ളി. അമാനത്തുള്ള ഖാന്‍, ഷര്‍ജീല്‍ ഇമാം, താഹിര്‍ ഹുസൈന്‍ എന്നിവര്‍ ചെയ്തതിന്റെയെല്ലാം ഉത്തരവാദിത്വം കപില്‍ മിശ്രയ്ക്കുമേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ് കപില്‍മിശ്രയെയും അവര്‍ ന്യായീകരിച്ചു.

Top