ഡല്‍ഹി കലാപം; ജാമിയ മിലിയ വിദ്യാര്‍ഥി വിദ്യാര്‍ത്ഥി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജാമിയ മിലിയ സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.മീരാന്‍ ഹൈദര്‍ എന്ന വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. രാഷ്ട്രീയ ജനതാദളിന്റെ ഡല്‍ഹി യുവജന സംഘടനയുടെ അധ്യക്ഷന്‍ കൂടിയാണ് മിരാന്‍.ഗൂഢാലോചന കുറ്റംചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമാനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ 54 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികള്‍ കടകളും വാഹനങ്ങളും പൊതുമുതലും അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു.

വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് കലാപത്തിന് ആഹ്വാനം നടത്തിയതെന്നു നേരത്തെ ഡല്‍ഹി പൊലീസ് പറഞ്ഞിരുന്നത്. സംഘര്‍ഷത്തില്‍ ഗൂഢാലോചനയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആംആദ്മിയില്‍ നിന്ന് പുറത്താക്കിയ താഹിര്‍ ഹുസൈന്‍ ഉള്‍പ്പടെ ഏഴു പേരെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റുചെയ്തിരുന്നു.

Top