ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ്

ടെഹ്‌റാന്‍: തീവ്രപക്ഷക്കാരായ ഹിന്ദുക്കള്‍ക്കെതിരെയും അവരുടെ പാര്‍ട്ടികള്‍ക്കെതിരെയും നടപടി വേണമെന്ന് ഡല്‍ഹി കലാപത്തില്‍ പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി.ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ ലോകത്തെ മുസ്ലിംകളുടെയെല്ലാം ഹൃദയം വേദനിക്കുന്നതായും ഖമനയി പ്രതികരിച്ചു.

ഇസ്‌ലാം ലോകത്തു നിന്ന് ഒറ്റപ്പെടാതിരിക്കാന്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യുന്നതു തടയാന്‍ ഇന്ത്യ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹി വിഷയത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫും നേരത്തേ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇതിനു പിന്നാലെയാണ് ഇറാന്‍ പരമോന്നത നേതാവു തന്നെ വിഷയത്തില്‍ പ്രതികരിച്ചത്. ഡല്‍ഹി കലാപത്തില്‍ മരിച്ചയാളുടെ ചിത്രം സഹിതം ഇംഗ്ലിഷ്, ഉര്‍ദു, പേര്‍ഷ്യന്‍, അറബി ഭാഷകളിലാണ് ആയത്തുല്ല അലി ഖമനയിയുടെ ട്വിറ്റര്‍ കുറിപ്പ്.

Top