ഡല്‍ഹി കലാപം; ഐബി ഉദ്യോഗസ്ഥന്റെ കൊല, താഹിര്‍ ഹുസൈനെ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിമാന്‍ഡിലായ എഎപി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈന്‍ ഇന്നലെയാണ് അറസ്റ്റിലായത്.

കീഴടങ്ങല്‍ അപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെ പൊലീസ് താഹിറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അങ്കിത് ശര്‍മ്മയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയതായിരുന്നു താഹിര്‍ ഹുസൈന്‍. വളരെ നാടകീയമായാണ് ഇയാള്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയത്. കോടതിയില്‍ വച്ച് കസ്റ്റഡിയിലെടുത്ത താഹിര്‍ ഹുസൈനെ ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

Top