ദില്ലി സർവ്വകലാശാല വിസി യോഗേഷ് ത്യാഗിയെ സസ്പെൻസ് ചെയ്തു.

ദില്ലി സർവ്വകലാശാല വൈസ് ചാൻസിലെർ യോഗേഷ് ത്യാഗിയെ ഔദ്യോഗിക കൃത്യ വിലോപത്തിന് രാഷ്‌ട്രപതി സസ്പെൻഡ്‌ ചെയ്തു.
സര്‍വ്വകലാശാലയിലെ പ്രോ-വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലര്‍ക്കെതിരെ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം നൽകിയ ശുപാർശയിൻമേലാണ് ഇപ്പോൾ ഈ സസ്പെൻഷൻ നൽകിയത്. അവധിയിലാരിക്കെ പ്രോ. വിസി സ്ഥാനത്തുണ്ടായിരുന്ന  പി.സി.ജോഷിയെ മാറ്റി പകരം നോണ്‍ കോളേജിയറ്റ് വുമണ്‍സ് എജ്യുക്കേഷൻ ബോര്‍ഡ് ഡയറക്ടറായിരുന്ന ഗീതാഭട്ടിനെ യോഗേഷ് ത്യാഗി നിയമിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം രംഗത്ത് വരികയും വൈസ് ചാൻസിലർ ആയി യോഗേഷിനെ നിക്കാൻ ശുപാർശ നൽകുകയുമായിരുന്നു.

Top