Delhi University Students’ Union Polls: ABVP Wins

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ എ.ബി.വി.പിക്ക്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

ജോയിന്‍ സെക്രട്ടറി സ്ഥാനം കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐ നേടി. വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ വര്‍ഷം പ്രധാനപ്പെട്ട നാല് സ്ഥാനങ്ങളിലും എ.ബി.വി.പി ജയിച്ചിരുന്നു.

Top