ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; റെയില്‍,വ്യോമ ഗതാഗതം തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. നൂറ് മീറ്ററില്‍ താഴെ കാഴ്ചപരിധി ആയതിനാല്‍ ഉത്തരേന്ത്യയിലേക്കുള്ള ഇരുപത് ട്രെയിനുകളാണ് വൈകിയോടുന്നത്.

കസ്റ്റമര്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സമയം ഉറപ്പാക്കാനും യാത്രക്കാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. മൂടല്‍മഞ്ഞ് കനത്താലും തണുപ്പ് വര്‍ധിക്കാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top