വലിയ മാറ്റങ്ങളുമായി ഡെല്‍ഹി ടീം; പുതിയ ജേഴ്‌സി പുറത്ത് വിട്ടു

പേരിന് പിന്നാലെ ജേഴ്‌സിയും മാറ്റി ഡെല്‍ഹി ടീം. പുതിയ സീസണിന് മുന്നോടിയായി വലിയ മാറ്റങ്ങളാണ് ഡെല്‍ഹി ഫ്രാഞ്ചൈസി നടപ്പിലാക്കുന്നത്. ആദ്യ പടിയായി ടീമിന്റെ പേരു തന്നെ മാറ്റിയ ടീം, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേര് ഉപേക്ഷിച്ച് ഡെല്‍ഹി ക്യാപിറ്റല്‍സ് എന്ന പുതിയ പേരിലേക്ക് ചുവട് മാറ്റം നടത്തി. ഇപ്പോളിതാ ടീമിന് പുതിയ ജേഴ്‌സിയും കൊണ്ട് വന്നിരിക്കുകയാണ് ഡല്‍ഹി.

തങ്ങളുടെ മുന്‍ ജേഴ്‌സികളില്‍ നിന്ന് വലിയ വ്യത്യാസങ്ങള്‍ വരുത്തിയിറക്കിയ ജേഴ്‌സിയിലാണ് ടീം ഇത്തവണ കളിക്കുക. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുതിയ ജേഴ്‌സിയുടെ ചിത്രങ്ങള്‍ ഡെല്‍ഹി ടീം പുറത്ത് വിട്ടിട്ടുണ്ട്. മുന്‍ സീസണുകളില്‍ ഡെല്‍ഹി ജേഴ്‌സിയിലെ പ്രധാന നിറമായിരുന്നു ചുവപ്പെങ്കില്‍ ഇത്തവണ ചുവപ്പ് നിറത്തിന് ജേഴ്‌സിയില്‍ കാര്യമായ പ്രാധാന്യമില്ല. ഇടത് വശത്ത് നെഞ്ചില്‍ ടീമിന്റെ ലോഗോയുണ്ട്. നീലഷേഡുകളാണ് ജേഴ്‌സിയുടെ മറ്റൊരു പ്രധാന പ്രത്യേകത. ശനിയാഴ്ച നടന്ന ജേഴ്‌സി പ്രകാശനച്ചടങ്ങില്‍ ഡെല്‍ഹി ടീമിലെ ഇന്ത്യന്‍ താരങ്ങളെല്ലാം പങ്കെടുത്തു.

Top