ശബരിമല, ദര്‍ഗ കേസുകളിലെ വാദം പത്ത് ദിവസത്തിനകം തീര്‍ക്കണം: ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ശബരിമല, ദര്‍ഗ കേസുകളിലെ വാദം അടുത്ത പത്ത് ദിവസത്തിനകം തീര്‍ക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ. വിശാല ബെഞ്ചിലെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത്.

പരിഗണന വിഷയങ്ങളില്‍ അഭിപ്രായസമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

കേസില്‍ വാദത്തിനായി 22 ദിവസമെടുക്കാനായിരുന്നു അഭിഭാഷകരുടെ യോഗത്തില്‍ എടുത്ത തീരുമാനിച്ചത്‌.

Top