ഗുജറാത്ത് കലാപം; പ്രതികളായ 14 പേര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: 2002-ലെ ഗുജറാത്ത് കലാപത്തില്‍ പ്രതികളായ 14 പേര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഗുജറാത്തില്‍ പ്രവേശിക്കരുത്, സാമൂഹികവും ആത്മീയവുമായ സേവനങ്ങളില്‍ ഏര്‍പ്പെടണമെന്നുമുള്ള ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ജാമ്യം അനുവദിച്ച കുറ്റവാളികള്‍ സാമൂഹികവും ആത്മീയപരവുമായ സേവനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ ജബല്‍പൂര്‍ , ഇന്‍ഡോര്‍ ജില്ലാ നിയമ അധികൃതരോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് അവരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

2002 ഫെബ്രുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഗോധ്രയിലെ സബര്‍മതി എക്‌സ്പ്രസിന് തീവെച്ചതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ വ്യാപിച്ച കലാപത്തില്‍ സര്‍ദാര്‍പുര ഗ്രാമത്തില്‍ 33 മുസ്ലീങ്ങളെ ഇവര്‍ കൂട്ടക്കൊല ചെയ്യുകയായിരുന്നു.

Top