വായു മലിനീകരണത്തില്‍ ശ്വാസംമുട്ടി ഡല്‍ഹി; കൂടുതല്‍ നിയന്ത്രണങ്ങള്‍

ഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 400 പോയിന്റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി മലിനീകരണ തോത് കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ഇതിന്റെ ഭാഗമായി ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ ബിഎസ് 3 പെട്രോള്‍ വാഹനങ്ങള്‍ക്കും ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നാണ് റിപ്പോര്‍ട്ട്. നിരോധനം മറികടന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് 20,000 രൂപ വരെ പിഴ ചുമത്തുമെന്നാണ് ഗതാഗത വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ഗുജറാത്ത് തീരത്ത് ഇസ്രയേല്‍ ബന്ധമുള്ള എണ്ണകപ്പല്‍ ആക്രമിച്ചു; പിന്നില്‍ ഇറാന്‍ എന്ന് പെന്റഗണ്‍ അടിയന്തര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഡല്‍ഹിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ഖനനം തുടങ്ങിയവ നിരോധിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

Top