കനത്ത പുകമഞ്ഞ് ; ഡല്‍ഹിയില്‍ പതിനെട്ടു കാറുകള്‍ കൂട്ടിയിടിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് പതിനെട്ടു കാറുകള്‍ കൂട്ടിയിടിച്ചു.

ഒന്നിന് പിറകേ ഒന്നായി ഡല്‍ഹി എക്‌സ്പ്രസ് ഹൈവേയിലാണ് കാറുകള്‍ കൂട്ടിയിടിച്ചത്.

ഇതിന്റെ വീഡിയോയും ഇതിനോടകം തന്നെ വൈറലായി.

കാറുകള്‍ വന്ന് കൂട്ടിയിടിക്കുന്നതും ഇടിച്ച കാറുകളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുന്നതും വീഡിയോയിലുണ്ട്.

വ്യവസായശാലകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമുള്ള പുകയും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ചപ്പോള്‍ ഉണ്ടായ പുകയും ചേര്‍ന്ന് ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ പുകമഞ്ഞ് കനക്കുകയായിരുന്നു.

ഇരുപത് മീറ്റര്‍ അടുത്തുള്ളയാളെ വരെ കാണാന്‍ സാധിക്കാത്ത വിധമാണ് ഡല്‍ഹിയെ പുകമഞ്ഞ് മൂടിയിരിക്കുന്നത്.

ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് .

Top