റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; നാല് മരണം

ഡൽഹി: ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് വാഹനംപാഞ്ഞുകയറി നാല് മരണം. ഡൽഹി സീമാപുരിയിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് ഡിവൈറിനരികെ ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. ഇവർക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഡിപ്പോയ്ക്ക് സമീപമാണ് അപകടം നടന്നത്. കരിം (52), ഛോട്ടേ ഖാൻ (25), ഷാ ആലം (38), രാഹു (45) എന്നിവരാണ് മരിച്ചത്. 16കാരനായ മനീഷ്‌, പ്രദീപ് എന്നിവർക്കാണ് പരുക്കേറ്റത്.സംഭവത്തിന് ശേഷം ഡ്രൈവർ ട്രക്കുമായി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

Top