സ്‌കൂളില്‍ തീ പിടിത്തം; ഒരു അധ്യാപികയും രണ്ട് കുട്ടികളും മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളില്‍ തീപിടുത്തം. ഫരീദാബാദ് ദുബുവാ കോളനിയിലുള്ള സ്‌കൂളിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ അധ്യാപികയും രണ്ടു കുട്ടികളും മരിച്ചു.

സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിച്ചത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു. അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ വൈകിയതായും ആരോപണമുണ്ട്.

Top