തന്റെ ശബ്ദം മുഖവിലയ്ക്ക് എടുക്കുന്നില്ല; സാവിത്രി ഭായ് ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സാവിത്രി ഭായ് ഫൂലെ. കോണ്‍ഗ്രസ് നേതൃത്വം തന്റെ ശബ്ദം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാരോപിച്ചാണ് സാവിത്രി ഭായ് രാജിവെച്ചത്. മാത്രമല്ല സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും അവര്‍ അറിയിച്ചു.

കോണ്‍ഗ്രസിനുള്ളില്‍ എന്റെ ശബ്ദത്തിന് പ്രാധാന്യം ലഭിക്കുന്നില്ല, അതിനാല്‍ രാജിവെക്കുന്നു. ഞാന്‍ എന്റെ സ്വന്തം പാര്‍ട്ടി രൂപീകരിക്കും.-ഫൂലെ പറഞ്ഞു.

നമ്മുടെ ഭരണഘടനയും സംവരണവും അപകടത്തിലാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരായി ഞാന്‍ എല്ലായ്‌പ്പോഴും പ്രതിഷേധിക്കും. അതിനാല്‍ പകരം പേപ്പര്‍ ബാലറ്റ് കൊണ്ടുവരാന്‍ അവര്‍ നിര്‍ബന്ധിതരാകുമെന്നും സമൂഹത്തില്‍ അസമത്വം സൃഷ്ടിച്ചത് ആര്‍എസ്എസ് ആണെന്നും സാവിത്രി ഫൂലെ ആരോപിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ നിന്ന് ഫൂലെ രാജിവെച്ചത്. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ബിഎസ്പി നേതാവായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഫൂലെ ബിജെപിയില്‍ ചേരുകയായിരുന്നു.

Top