നിരോധനാജ്ഞ ലംഘിച്ച് ഡല്‍ഹി ജുമാ മസ്ജിദിന് പുറത്ത് വീണ്ടും പ്രതിഷേധം

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദിന് പുറത്ത് വീണ്ടും പ്രതിഷേധം ആളിക്കത്തുന്നു. നിരോധനാജ്ഞ ലംഘിച്ചാണ് നൂറുകണക്കിന് ആളുകള്‍ ജുമാ മസ്ജിദിന് പുറത്ത് കൂടിയിരിക്കുന്നത്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും വന്‍ പ്രതിഷേധം നടക്കുകയാണിപ്പോള്‍.

പ്രതിഷേധങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ജുമാ മസ്ജിദിന് മുന്നില്‍ 15 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാവ് അല്‍കാ ലംബ, മുന്‍ ഡല്‍ഹി എംഎല്‍എ ഷുഹൈബ് ഇഖ്ബാല്‍ തുടങ്ങിയ നേതാക്കളും പങ്കെടുക്കുന്നുണ്ട്.

Top