ഡല്‍ഹിയിലെ റബ്ബര്‍ ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വ്യാവസായിക മേഖലക്ക് അകത്തുള്ള റബ്ബര്‍ ഫാക്ടറിയില്‍ തീപ്പിടുത്തം. തീപുടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. മണിക്കൂറുകളോളം ശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.

രാവിലെ ഒന്‍പതരയോടെയാണ് ഫാക്ടറിയില്‍ തീ പടര്‍ന്നു പിടിച്ചത്. സംഭവം അറിഞ്ഞയുടനെ കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. 26 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് തീയണയ്ക്കാന്‍ എത്തിയത്. അതേസമയം തീപിടുത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top