ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നഴ്‌സുമാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രി കൊവിഡ് ലക്ഷണങ്ങളുമായി ഈ മാസം 15ന് ശസ്ത്രക്രിയ വിഭാഗത്തില്‍ ചികിത്സക്ക് എത്തിയ രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിട്ടത് അഞ്ച് ദിവസം കഴിഞ്ഞെന്ന് ആരോപണം.

രോഗലക്ഷണങ്ങളുടെ കാര്യം പറഞ്ഞിട്ടും ആദ്യ പരിശോധനയ്ക്ക് അധികൃതര്‍ തയ്യാറായില്ലെന്നാണ് ആശുപത്രിയിലെ തന്നെ നഴ്‌സുമാരുടെ പരാതി. രോഗം സ്ഥിരീകരിച്ചിട്ടും രോഗിയെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റിയത് ഒരു ദിവസം കഴിഞ്ഞാണെന്നും നഴ്‌സുമാര്‍ വെളിപ്പെടുത്തി.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ഡല്‍ഹിയില്‍ നിലവിലുള്ളത്. ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നായിരുന്നു ഡല്‍ഹി സര്‍ക്കാരിന്റെ മുന്‍ നിലപാട് എങ്കിലും പിന്നീട് ഒറ്റപ്പെട്ട കടകള്‍ക്കും, പാര്‍പ്പിട മേഖലകളിലെ കടകള്‍ക്കും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വ്യാപാരികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം തിരുത്തിയത്. അതേസമയം ഡല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.

Top