ഭീതി മാഞ്ഞു; രാജ്യതലസ്ഥാനം സാധാരണനിലയിലേക്ക്, കര്‍ഫ്യൂവില്‍ ഇളവ്

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീതിയുടെ മുള്‍മുനയില്‍ നിന്ന രാജ്യതലസ്ഥാനം സാധാരണനിലയിലേക്ക് മടങ്ങുകയാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ജനങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങി. ഈ സാഹചര്യത്തില്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവില്‍ ഇളവ് നല്കിയിട്ടുണ്ട്. എന്നാല്‍ കനത്ത സുരക്ഷ സന്നാഹം എല്ലായിടത്തും ഇപ്പോഴും തുടരുകയാണ്.

അതേസമയം പൗരത്വ ഭേദഗതി നിയമ അനുകൂലികളും എതിര്‍ക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷം കലാപത്തില്‍ കലാശിച്ചതോടെ നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇതുവരെ 39 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇന്നലെ മാത്രം 11 പേര്‍ മരണത്തിനു കീഴടങ്ങിയിരുന്നു.

കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമായി തന്നെ തുടരുകയാണ്.

അതിനിടെ നിലവിലെ കമ്മീഷണര്‍ അമൂല്യ പട്‌നായിക് നാളെ വിരമിക്കുന്നതിനാല്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ കമ്മീഷണറായി എസ്എന്‍ ശ്രീവാസ്തവയെ നിയമിച്ചു. അമൂല്യ പട്‌നായിക് കലാപം കൈകാര്യം ചെയ്ത രീതിയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് കാലാവധി നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചത്.

Top