ഡല്‍ഹി കലാപക്കേസ്; യുഎപിഎ ചുമത്തിയ വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിദ്യാര്‍ഥികളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്. ജാമ്യം ലഭിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളായ നതാഷ നര്‍വാല്‍, ദേവാംഗന കലിത, ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരെ മോചിപ്പിക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു.

ജാമ്യം ലഭിച്ച വിദ്യാര്‍ഥികളുടെ മോചനം ഡല്‍ഹി പോലീസ് വൈകിപ്പിക്കുന്നതായി കാണിച്ച് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. ജാമ്യം അനുവദിച്ച് 36 മണിക്കൂര്‍ കഴിഞ്ഞുവെന്നും ജയിലില്‍ നിന്ന് എത്രയും വേഗം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് മൃദുല്‍ എ.ജെ.ഭംഭാനി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയും വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിനായി വിചാരണ കോടതിക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

 

Top