ഡൽഹി കലാപം: രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഹൈക്കോടതിയിൽ

ഡൽഹി: സിഎഎ, എൻആർസി പ്രതിഷേധങ്ങളുടെ കാലയളവിൽ പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. വിദ്വേഷ പരാമർശ ആരോപണത്തിൽ സമർപ്പിയ്ക്കപ്പെട്ട ഹർജ്ജി തള്ളണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു.

കലാപകാരണമോ ദേശവിരുദ്ധമോ ആയ പ്രസ്താവനകൾ നടത്തിയിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153B പ്രകാരം ഉള്ള കുറ്റം ചെയ്തിട്ടില്ല. ഹർജ്ജിക്ക് പിന്നിൽ രാഷ്ട്രിയ താത്പര്യങ്ങളാണെന്നും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

2020 ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന് കാരണമായത് ചില നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗം ആണെന്നും അവർക്കെതിരേ കേസ് എടുക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ലോയേർസ് വോയിസ് എന്ന സംഘടനയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

Top