കുംഭമേളയില്‍ പങ്കെടുത്ത ഡല്‍ഹി നിവാസികള്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കുംഭമേളയില്‍ പങ്കെടുത്ത ഡല്‍ഹി നിവാസികള്‍ നിര്‍ബന്ധിത നിരീക്ഷണത്തിലിരിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. കുംഭമേളയില്‍ പങ്കെടുത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ പോകണമെന്നാണ് ഉത്തരവ്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉത്തരവില്‍ പറയുന്നു.

പതിനാലു ലക്ഷം പേരാണ് ഹരിദ്വാറിലെ കുംഭമേളയുടെ രണ്ടാം ഷാഹിസ്‌നാനത്തിനെത്തിയത്. ദില്ലിയില്‍ കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ദ്ധിച്ചതോടെയാണ് കുംഭമേളയില്‍ പങ്കെടുത്തവര്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ പോകണമെന്ന് ദില്ലി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Top