സൈനീകത ഉണര്‍ത്തി രാജ്യസഭ മാര്‍ഷലുകള്‍ക്ക് ആകര്‍ഷകമായ യൂണിഫോം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ സഭാധ്യക്ഷന്റെ കസേരയ്ക്ക് ഇരുവശവും നില്‍ക്കുന്ന മാര്‍ഷല്‍മാരുടെ യൂണിഫോമില്‍ മാറ്റം. ഇന്ത്യന്‍ ശൈലിയിലുളള ‘ബന്ദ്ഗലാ’ സ്യൂട്ടും തലപ്പാവുമണിഞ്ഞ് നിന്നിരുന്ന ആ പഴയ മാര്‍ഷല്‍മാരല്ല ഇപ്പോള്‍ രാജ്യസഭയിലുള്ളത്.

രാജ്യസഭയിലെ മാര്‍ഷല്‍ യൂണിഫോം ഇപ്പോള്‍ സൈനികരെ പോലെയാണ്. മിലിട്ടറി സ്റ്റൈലിലുളള യൂണിഫോമും പീക്യാപ്പുമണിഞ്ഞാണ് കഴിഞ്ഞ ദിവസം മാര്‍ഷല്‍മാര്‍ എത്തിയത്. നേവി ബ്ലൂ നിറമാണ് ഇപ്പോള്‍ യൂണിഫോമിന്.

രാജ്യസഭയുടെ 250-ാം സമ്മേളനത്തോടനുബന്ധിച്ചായിരുന്നു മാര്‍ഷല്‍മാരുടെ യൂണിഫോമില്‍ മാറ്റം വരുത്തിയത്.എന്നാല്‍ മാര്‍ഷല്‍മാരുടെ യൂണിഫോമിനെതിരെ കരസേന ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു.

Top