ഗ്യാന്‍ വാപി: സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഡല്‍ഹി പ്രൊഫസര്‍ അറസ്റ്റില്‍

ഡൽഹി: ഗ്യാൻവാപി കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അധ്യാപകൻ അറസ്റ്റിൽ. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഹിന്ദു കോളജ് അസോസിയേറ്റ് പ്രൊഫസർ രത്തൻ ലാൽ ആണ് അറസ്റ്റിലായത്. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഇന്നലെ രാത്രിയാണ് പ്രൊഫസറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗ്യാൻ വാപി മസ്ജിദിലെ കിണറ്റിൽ ശിവലിംഗം കണ്ടെത്തി എന്നതിനെതിരെയാണ് ഫ്രൊഫസർ രത്തൻ ലാൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്.

ഇതിനെതിരെ ഡൽഹി സ്വദേശിയായ അഭിഭാഷകൻ വിനീത് ജിൻഡാൽ നൽകിയ പരാതിയെത്തുടർന്ന് പ്രൊഫസർക്കെതിരെ ചൊവ്വാഴ്ച പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

Top