ബാങ്ക് വിളിക്കുന്നത് വിലക്കി പൊലീസുകാര്‍; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: റമദാന്‍ മാസത്തില്‍ ബാങ്ക് വിളിക്കരുതെന്ന് പറഞ്ഞു കൊണ്ടുള്ള പൊലീസിന്റെ വീഡിയോ വൈറലാകുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ്.

റമദാന്‍ മാസത്തില്‍ ബാങ്കുവിളി നല്‍കുന്നത് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നിരോധിച്ചിട്ടുണ്ടെന്നായിരുന്നു പ്രേം നഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ഇമാമിന് നിര്‍ദേശം നല്‍കിയത്. ഇത് ചോദ്യം ചെയ്ത് സംസാരിക്കുന്ന സ്ത്രീയുടെ ശബ്ദവും തര്‍ക്കിക്കുന്ന മാസ്‌ക് ധരിച്ച രണ്ട് പൊലീസുകാരുടെ ദൃശ്യവും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.

എന്നാല്‍ ബാങ്ക് വിളി വിലക്കിയിട്ടില്ലെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. ബാങ്ക് വിളി വിലക്കിയിട്ടില്ലെന്നും ആരാധനാലയങ്ങളില്‍ ആളുകള്‍ ഒന്നിച്ച് കൂടുന്നത് വിലക്കിയെന്നുമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയത്.

Top