Delhi pollution: Kejriwal calls for Cabinet meeting to discuss deteriorating air quality

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനു ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ട് , സ്‌കൂളുകളും ഓഫീസുകളും അടച്ചിടുക എന്നത് എത്രത്തോളം പ്രയോഗികമാകുമെന്നും അദ്ദേഹം ചോദിച്ചു.

വിളവെടുപ്പു കഴിഞ്ഞ പാടശേഖരത്തും കൃഷിയിടങ്ങളിലേയും അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതും ദീപാവലി ആഘോഷത്തിനിടയിലെ കരിമരുന്ന് പ്രയോഗവുമാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഇത്രത്തോളം രൂക്ഷമാക്കിയതെന്ന് കേജരിവാള്‍ പറഞ്ഞു.

Top