Delhi policeman puts duty first, helps arrest son who stabbed woman 9 times

ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മകനെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ മുന്നിട്ടിറങ്ങിയത് പൊലീസ് ഓഫീസറായ പിതാവ് തന്നെ.

ഡല്‍ഹി പൊലീസിലെ എ.എസ്.ഐ. രാജ് സിങ്ങാണ് മകന്‍ അമിതിനെ നിയമത്തിന് മുന്നില്‍കൊണ്ടുവന്ന് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് തന്നെ മാതൃകയായത്.

ഡല്‍ഹി പൊലീസിന് കേസിനെക്കുറിച്ച് വിവരം ലഭിച്ചതോടെ നജഫ്ഗഢ് സ്റ്റേഷനിലെത്തിയ രാജ് സിങ് മകനെ പിടികൂടാന്‍ സഹായിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. കേസില്‍ മകന്റെ പങ്ക് വ്യക്തമായതോടെ രാജ് സിങ് ഏഴു ദിവസത്തെ മെഡിക്കല്‍ ലീവ് എടുത്ത് അന്വേഷണ സംഘത്തോടൊപ്പം ചേരുകയായിരുന്നു.

മകന്‍ ശിക്ഷ അര്‍ഹിക്കുന്നുവെന്ന് മനസിലാക്കിയ സിങ് മകനെ സഹായിക്കുന്നതില്‍ നിന്ന് ബന്ധുക്കളെ വിലക്കിയിരുന്നു. അമിതിന് താമസ സൗകര്യം ഒരുക്കുന്നതില്‍ നിന്ന് ബന്ധുക്കളെ വിലക്കുകയാണ് സിങ് ആദ്യം ചെയ്തത്. തന്റെ മകന്‍ ചെയ്യുന്നതെന്താണെന്ന് അവന് അറിയില്ലെന്നും അവന്‍ കേസില്‍ കുറ്റക്കാരനാണെന്നും രാജ് സിങ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നു.

തനിക്ക് തന്റെ ജോലിയാണ് പ്രധാനമെന്നും ഒരു പൊലീസ് ഓഫീസര്‍ക്ക് മറ്റേതൊരു കുറ്റവാളിയും എന്നപോലെ തന്നെയാണ് തനിക്ക് തന്റെ മകനെന്നും സിങ് പറഞ്ഞതായി ഒരു മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറഞ്ഞു. സൗത്ത് വെസ്റ്റ് ഡല്‍ഹി ജോയിന്റ് പൊലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് അമിതിനെ അറസ്റ്റ് ചെയ്യാന്‍ രാജ് സിങ് സഹായിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Top