കർഷകരുടെ ട്രാക്ടർ റാലിയിൽ സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്

ൽഹി : കർഷകരുടെ ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ 308 പാക് ട്വിറ്റർ ഹാൻഡിലുകൾ പ്രവർത്തിക്കുന്നു എന്ന് ഡൽഹി പൊലീസ്. ഇതിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് ഡൽഹി പൊലീസിൻ്റെ ഇൻ്റലിജൻസ് വിഭാഗം സ്പെഷ്യൽ കമ്മീഷണർ ദീപേന്ദ്ര പഥക് പറഞ്ഞു. ജനുവരി 26, റിപ്പബ്ലിക് ദിനത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ കർഷക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ റാലി.

കർഷകരുടെ ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ പാകിസ്താനിൽ നിന്നുള്ള 300ലധികം ട്വിറ്റർ ഹാൻഡിലുകളാണ് ജനുവരി 13നും 18നും ഇടയിൽ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. വിവിധ ഏജൻസികളിൽ നിന്ന് ഇതേപ്പറ്റിയുള്ള വിവരം ലഭിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം കനത്ത സുരക്ഷ ഒരുക്കും. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഒരു തീവ്രവാദ സംഘം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന ഭീഷണി നിലനിൽക്കുന്നുണ്ട് എന്ന് ദീപേന്ദ്ര പഥക് പറഞ്ഞു.

Top